പി.ജെ.ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്ത്. പി.ജെ.ജോസഫിന് സീറ്റ് നല്കി പ്രശ്നം പരിഹരിക്കണമായിരുന്നുവെന്നും സ്റ്റിയറിങ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്തില്ലെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പറഞ്ഞു.
പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് സീറ്റ് ആഗ്രഹിച്ചാല്‍ നല്‍കണമായിരുന്നു, എന്നാല്‍ എന്തുകൊണ്ട് നല്‍കിയില്ലെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം മാണി പ്രഖ്യാപിച്ച കോട്ടയത്തെ സ്ഥാനാര്‍ഥി തോമസ് ചാഴികാടന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.