ദോഹ: ഹാട്രിക് യൂറോപ്യന്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ റയല്‍ മാഡ്രിഡ് പരിശീലകന് സ്ഥാനത്ത് നിന്ന് രാജിവെച്ച സിനദിന്‍ സിദാന് ഖത്തറിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.
2022 വരെ ഖത്തര്‍ ദേശീയ ടീമിെന്റ പരിശീലക സ്ഥാനത്തേക്ക് സിദാന് കരാറിലെത്തിയതായും രാജ്യാന്തര തലത്തില്‍ തന്നെ വ മ്ബന് ഓഫറാണ് സിദാന് ലഭിച്ചിരിക്കുന്നതെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഷത്തില്‍ 50 മില്യന്‍ യൂറോയാണ് സിദാെന്റ പ്രതിഫലമെന്നും നാല് വര്‍ഷത്തേക്ക് 2022 വരെയാണ് കരാറെന്നും ഈജിപ്ഷ്യന്‍ ശതകോടീശ്വരനായ നഗീബ് സവിറിസിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തെന്റ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം നഗീബ് വ്യക്തമാക്കിയിരിക്കുന്നത്. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തിയാണ് സിദാനെ നിയമിക്കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നേരത്തെ ബാഴ്സലോണയുടെ മുന്‍ സൂപ്പര്‍ താരവും സദ്ദ് ക്യാപ്റ്റനുമായ സാവി ഫെര്‍ണാണ്ടസ് ഖത്തറിെന്റ പരിശീലക സ്ഥാനത്തേക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഖത്തറിലെത്തുമ്ബോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യം ആദ്യമായി ലോകകപ്പിനെത്തുന്നുവെന്ന വിശേഷണവും ഖത്തറിന് സ്വന്തമാകും. കഴിഞ്ഞ ദിവസമാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സിനദിന്‍ സിദാന് റയല്‍ മാഡ്രിഡിെന്റ പരിശീലക സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി മൂന്ന് ചാമ്ബ്യന്‍സ് ലീഗ് കിരീടവും രണ്ട് ക്ലബ് ലോ കകപ്പ് കിരീടവും ഒരു ലാലിഗ കിരീടവുമടക്കം വലിയ നേട്ടങ്ങളാണ് സിദാെന്റ കീഴില്‍ റയല്‍ മാഡ്രിഡ് സ്വന്ത മാക്കിയിരിക്കുന്നത്.